``സമസ്‌ത 85-ാം വാര്‍ഷികം'' ശിഥിലീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ തിരുത്താനവസരം

ചേളാരി : വിശുദ്ധ ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ സ്വീകാര്യതക്കും വളര്‍ച്ചക്കും നിമിത്തമായ സുപ്രധാന ഘടകമായ സത്യവും ഐക്യവും സമൂഹത്തിന്‌ പകര്‍ന്നുനല്‍കുന്ന കര്‍മ്മപദ്ധതികളാണ്‌ സമസ്‌ത എണ്‍പത്തിഅഞ്ച്‌ വര്‍ഷങ്ങളും നടപ്പിലാക്കി വന്നത്‌. 2012 ഫെബ്രുവരി 23 മുതല്‍ 26 കൂടിയ തിയ്യതികളില്‍ വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന പഠന ക്യാമ്പുകളില്‍ പതിനൊന്ന്‌ സെഷനിലായി 33 പ്രബന്ധങ്ങളാണ്‌ ചര്‍ച്ചക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഭൂമിയില്‍ മനുഷ്യന്റെ കാല്‍പെരുമാറ്റം മുതല്‍ പിന്നിട്ട സുപ്രധാന പത്ത്‌ ഘട്ടങ്ങളും സമസ്‌തയുടെ സാന്നിദ്ധ്യം വഴി നേടിയതും നേടേണ്ടതുമായ മതകീയ ധര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയങ്ങളാണ്‌ പ്രമുഖ പണ്ഡിതരും ചിന്തകരും കൈകാര്യം ചെയ്യുന്നത്‌. 
കേമ്പ്‌ സമിതിയോഗം മലപ്പുറം സുന്നിമഹല്ലില്‍ ചേര്‍ന്നു രജിസ്‌ത്രേഷനും ക്രമീകരണങ്ങളും അവലോകനം നടത്തി. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ക്യാമ്പ്‌ അമീര്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. പി.പി.മുഹമ്മദ്‌ ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍, എം.എ.ചേളാരി, അലവി ഫൈസി കുളപ്പറമ്പ്‌, എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ലത്തീഫ്‌ ഫൈസി മേല്‍മുറി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സലീം എടക്കര, പിണങ്ങോട്‌ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇനിയും രജിസ്‌ത്രേഷന്‍ ഫോറം ഓഫീസിലെത്തിച്ചു ടോക്കണ്‍ കൈപറ്റാത്തവര്‍ മലപ്പുറം സുന്നിമഹല്ലിലോ, ചേളാരി സമസ്‌താലയത്തിലോ അപേക്ഷാഫോറം സമര്‍പ്പിച്ചു ടോക്കണ്‍ കൈപറ്റേണ്ടതാണ്‌. ദര്‍സ്‌, അറബിക്‌ കോളേജ്‌, വിദ്യാര്‍ത്ഥികള്‍, അതാത്‌ സ്ഥാപന അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കി ടോക്കണ്‍ കൈപറ്റണമെന്നും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.